 
ഓച്ചിറ: മേമന സോക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന ഫുട്ബാൾ ടൂർണമെന്റ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ് ഉദ്ഘാടനം ചെയ്തു. ഗീതാ രാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി അസ്ലം സ്വാഗതവും പ്രസിഡന്റ് ഷാമോൻ നന്ദിയും പറഞ്ഞു.