 
കരുനാഗപ്പള്ളി: സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ വിജയിപ്പിക്കാൻ കേരളാ കോൺഗ്രസ് (എം) കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം തീരുമാനിച്ചു. 23ന് വൈകിട്ട് 3 മണിക്കാണ് ജാഥ കരുനാഗപ്പള്ളിയിലെത്തുന്നത്. സമ്മേളനം ജില്ലാ പ്രസിഡന്റ് വഴുതാനാത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വൈ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ സലാം അൽഹനയെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ഉഷാലയം ശിവരാജൻ, ഓച്ചിറ ശ്രീനാഥ്, ജോർജ് വൈദ്യൻ, നടരാജ പണിക്കർ, അൻവർ പടന്നയിൽ, കെ. മനോജ് കുമാർ, സുരേഷ് മണപ്പള്ളി, ബിജു തഴവ, കെ.എൻ. നദീറ, ബിലു തുടങ്ങിയവർ സംസാരിച്ചു.