കരുനാഗപ്പള്ളി : പട്ടികജാതി ജനവിഭാങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് വരുമാന പരിധി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, കേന്ദ്ര വിദ്യാഭ്യാസ ബില്ലിൽ അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി. കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ. അനിൽ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി സെക്രട്ടറി എം. സുരേഷ്‌കുമാർ, അജയൻ, കുഞ്ഞുമോൻ, അശോകൻ, ഗോപി, സുധാകരൻ, ലാലി, ബാലഭദ്രൻ, ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.