youth-congress
യൂത്ത് കോൺഗ്രസ് കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഷുഹൈബ് രക്തസാക്ഷി ദിനം കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് വിരുദ്ധദിനമായി ആചരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, അസൈൻ പള്ളിമുക്ക്, ഷാ സലിം, ഹുനൈസ് പള്ളിമുക്ക്, അജു ആന്റണി,​ ബോബൻ പുല്ലിച്ചിറ, സി.ജി. ആരോമൽ, അഡ്വ. നഹാസ്, ഷാജി പിണയ്ക്കൽ, സിയാദ് ഷാജഹാൻ, ഇബിനാസ് തുടങ്ങിയവർ പങ്കെടുത്തു.

 കൊല്ലം മണ്ഡലം കമ്മിറ്റി

യൂത്ത് കോൺഗ്രസ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബിന്റെ മൂന്നാമത് രക്തസാക്ഷിത്വ ദിനാചരണം നടന്നു. കൊല്ലത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇനിയും കേരള യുവത്വം വച്ചുപൊറുപ്പിക്കില്ല. സമൂഹത്തിന് നന്മചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഷുഹൈബിന്റെ രക്തസാക്ഷിത്വം വരുന്ന തിരഞ്ഞെടുപ്പിലും ചർച്ച ചെയ്യപ്പെടുമെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സച്ചിൻ പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഹർഷാദ് മുതിരപ്പറമ്പ്, സാജിർ കുരീപ്പുഴ, അനീഷ് വേണു, സിദ്ധിഖ് കൊളംബി തുടങ്ങിയവർ സംസാരിച്ചു.