അഞ്ചൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടയം മാസ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വികസന സംവാദം നടന്നു. ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. ഷിജു അദ്ധ്യക്ഷത വഹിച്ചു. എൽ. രമേശൻ, പരിഷത്ത് മേഖലാ സെക്രട്ടറി പി. ജയകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം വി.എസ്. റാണ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുധീർ, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ഷംസുദ്ദീൻ, എം. സജാദ്, ശ്രീലത ത്യാഗരാജൻ, ആർ. രജിമോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി എസ്. അജി സ്വാഗതവും പ്രസിഡന്റ് ജി. പ്രസേനൻ നന്ദിയും പറഞ്ഞു.