പത്തനാപുരം : പട്ടികജാതി വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങൾക്ക് വരുമാനപരിധി നിശ്ചയിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പി.കെ.എസ് പത്തനാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാകമ്മിറ്റിയംഗം എം. മീരാപ്പിള്ള ധർണ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ സ്വാഗതവും ജോയിൻ സെക്രട്ടറി കെ. സുനിൽ നന്ദിയും പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ഏരിയാ കമ്മിറ്റി സെക്രട്ടറി ജെ. മധു, ഏരിയാ കമ്മിറ്റി അംഗം എസ്. കരുണാകരൻ, അനിൽ കുമാർ, അജുശ്രീധർ തുടങ്ങിയവർ സംസാരിച്ചു.