
തഴവ: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തഴവ മണപ്പള്ളി തെക്ക് ചരൂർ പടീറ്റതിൽ തങ്കച്ചന്റെയും സാറാമ്മയുടെയും മകൻ അജി തങ്കച്ചനാണ് (40) മരിച്ചത്.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് ആഹാരം വാങ്ങാൻ 6ന് രാത്രി 8.30 ഓടെ റോഡിലൂടെ നടന്നുപോകവേയാണ് അപകടം. സ്വകാര്യ കമ്പനിയിലെ സർവീസ് എൻജിനിയറായിരുന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിലെ തേവലക്കര മുൻ ഗ്രൂപ്പ് ഓർഗനൈസറായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മണപ്പള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: റെജി, സജി, ബിജി.