obajithankachan

ത​ഴ​വ: ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ഴ​വ മ​ണ​പ്പ​ള്ളി തെ​ക്ക് ച​രൂർ പ​ടീ​റ്റ​തിൽ ത​ങ്ക​ച്ച​ന്റെ​യും സാ​റാ​മ്മ​യു​ടെ​യും മ​കൻ അ​ജി ത​ങ്ക​ച്ചനാണ് (40) മ​രി​ച്ച​ത്.
ശാ​സ്​താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന പി​താ​വി​ന് ആ​ഹാ​രം വാ​ങ്ങാൻ 6ന് രാത്രി 8.​30 ഓടെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ സ‌ർവീസ് എൻജിനിയറായിരുന്നു. ഓർ​ത്ത​ഡോ​ക്‌​സ് ക്രൈ​സ്​ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ലെ തേ​വ​ല​ക്ക​ര മുൻ ഗ്രൂ​പ്പ് ഓർ​ഗ​നൈ​സ​റാ​യി​രു​ന്നു. സം​സ്​കാ​രം ഇ​ന്ന് വൈകിട്ട് 3ന് മ​ണ​പ്പ​ള്ളി സെന്റ് മേ​രീ​സ് ഓർത്തഡോക്സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. സ​ഹോ​ദ​ര​ങ്ങൾ: റെ​ജി, സ​ജി, ബി​ജി.