rice
കൊല്ലം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ സ്വകാര്യ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്ത അരി

കൊല്ലം: കാവനാട് ആനേഴുത്ത് മുക്ക് അക്ഷര നഗറിലെ സ്വകാര്യ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ റേഷൻ കടയിൽ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 225 ചാക്ക് അരി പിടിച്ചെടുത്തു. രണ്ടുചാക്ക് പച്ചരിയും ഉൾപ്പെടും.

സൺ ബ്രാൻഡ്, മയൂരി എന്നിങ്ങനെ വിവിധ ബ്രാൻഡുകളിലാണ് അരിയും ഗോതമ്പും പായ്ക്ക് ചെയ്തിരുന്നത്. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ റേഷനിംഗ് ഇൻസ്പെപെക്ടറെത്തി കണ്ടെടുത്ത അരിയും ഗോതമ്പും പരിശോധിച്ച് സാമ്പിൾ ശേഖരിച്ചു.

രണ്ട് ഗോഡൗണുകളിലായിട്ടാണ് അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്. ഒരു ഗോഡൗണിൽ പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ പായ്ക്കിംഗ് നടക്കുകയായിരുന്നു. വിവിധ ബ്രാൻഡുകളുടെ പ്ലാസ്റ്റിക് ചാക്കും നിറയ്ക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. നടത്തിപ്പുകാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് സി.ഐ രദീന്ദ്രകുമാർ, എസ്.ഐ പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന..

''

ശാസ്ത്രീയ പരിശോധനയിൽ റേഷൻ സാധനങ്ങളാണെന്ന് സ്ഥിരീകരിച്ചാൽ നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കും.

രജനി

ജില്ലാ റേഷനിംഗ് ഇൻസ്പെക്ടർ