
ശാസ്താംകോട്ട: ശൂരനാട് വടക്ക് കിഴക്ക് ഏലായ്ക്ക് സമീപത്ത് എക്സൈസ് നടത്തിയ പരിശോധയിൽ 8 ലിറ്റർ ചാരായം പിടിച്ചെടുത്തു. വിഷ്ണുഭവനിൽ സജീവന്റെ വീട്ടിൽ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സുനിൽകുമാർ പിള്ള, പ്രിവന്റീവ് ഓഫീസർ കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ജോൺ, സുജിത് കുമാർ, മൻസൂർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.