കുണ്ടറ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിക്കുന്ന സ്പീക്ക് യംഗ് കാമ്പയിന്റെ കുണ്ടറ നിയോജക മണ്ഡലത്തിലെ പരിപാടി ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ കുണ്ടറ ഏരിയാ പ്രസിഡന്റ് അരുൺകുമാർ, ഏരിയാ സെക്രട്ടറി എസ്. ശ്യാം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.ജെ. മാക്സൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരഭി, സ്റ്റാൻലിൻ സിറിൽ തുടങ്ങിയവർ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് കോ ഓർഡിനേറ്റർ ടി.പി. തുകിൽ നന്ദി പറഞ്ഞു.