charayam

കരുനാഗപ്പള്ളി: 10 ലിറ്റർ ചാരായം, 50 ലിറ്റർ സ്പെന്റ് വാഷ്, 30 ലിറ്റർ കോട എന്നിവയുമായി രണ്ട് പേർ പിടിയിൽ. വടക്കുംഭാഗം വലിയകാട്ടിൽവിള വീട്ടിൽ ജോയ്സൺ(23), വടക്കുംഭാഗം വലിയകാട്ടിൽ വിളവീട്ടിൽ ജോൺസൺ എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ കേസെടുത്തു. ചവറ തെക്കുംഭാഗം പാവുമ്പാ ഭാഗത്ത് ചാരായവില്പന നടക്കുന്നുണ്ടെന്ന് കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രസന്നന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ വിജിലാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പാവുമ്പാ പാലത്തിനടുത്ത് കളിത്തട്ടിന് സമീപത്തെ അടഞ്ഞുകിടന്ന വീട്ടിൽ ചാരായം വാറ്റുന്നത് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ വിജിലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, സന്തോഷ്, അഭിലാഷ്, സജീവ്കുമാർ, സുധീർബാബു, എക്സൈസ് ഡ്രൈവർ ശിവൻകുട്ടി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.