dogd

 വന്ധ്യംകരണ പദ്ധതിക്ക് ജില്ലയിൽ എട്ട് സംഘങ്ങൾ


കൊല്ലം: ജില്ലയിൽ തെരുവുനായ ശല്യം ശക്തമായതോടെ വന്ധ്യംകരണ പദ്ധതി (എ.ബി.സി) വീണ്ടും ഉൗർജ്ജിതമാക്കുന്നു. ഒരു ഡോക്ടറും നാല് നായപിടുത്തക്കാരും ഉൾപ്പെട്ട എട്ട് സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഒരു സംഘം ഒരുദിവസം പത്ത് നായ്ക്കളെ വന്ധ്യംകരിക്കുകയും തുടർചികിത്സ നൽകുകയും ചെയ്യും. പഞ്ചായത്ത് പരിധിയിൽ 130 മുതൽ 200 വരെയേ നായ്ക്കൾ ഉണ്ടാകാറുള്ളു. എന്നാൽ നഗരത്തിൽ രണ്ടായിരത്തിലധികം തെരുവ് നായ്ക്കളുണ്ടെന്നാണ് പ്രാഥമിക കണക്ക്.

കൊല്ലം നഗരത്തിൽ 20ന് എട്ട് സംഘങ്ങളെയും യോജിപ്പിച്ച് പ്രവർത്തനം ആരംഭിക്കാനും രണ്ടാഴ്ച കൊണ്ട് പരമാവധി നായ്ക്കളെ വന്ധ്യംകരിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കുരീപ്പുഴയിലെ എൺപത് സെന്റ് സ്ഥലത്തായിരിക്കും വന്ധ്യംകരണവും തുടർചികിത്സയും.

 നായ്ക്കൾക്ക് റിഫ്ളക്ടീവ് കോളർ


വന്ധ്യംകരണം നടത്തുന്ന നായ്ക്കൾക്ക് റിഫ്ളക്ടീവ് കോളർ ഘടിപ്പിക്കും. രാത്രിയിൽ തിളങ്ങുന്ന കോളറുകളിലൂടെ ഇരുചക്ര വാഹന യാത്രക്കാർക്ക് നായ്ക്കളുടെ സാന്നിദ്ധ്യം ദൂരെനിന്ന് മനസിലാക്കാനും അപകടം ഒഴിവാക്കാനും സാധിക്കും. റോട്ടറി ക്ലബാണ് റിഫ്ളക്ടീവ് കോളർ സൗജന്യമായി നൽകുന്നത്.

"

വന്ധ്യംകരണം കൃത്യമല്ലെങ്കിൽ ഒരു ജോഡി നായ്ക്കൾ മൂന്നുവർഷം കൊണ്ട് 33,000 എണ്ണമായി പെരുകുമെന്നാണ് കണക്കുകൾ. വളർത്ത് നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും മാലിന്യം തള്ളുന്നതും ഒഴിവാക്കണം.

ഡോ. ഡി. ഷൈൻ

എ.ബി.സി ജില്ലാ കോ ഓർഡിനേറ്റർ

 വന്ധ്യംകരണ ചെലവ്


ജില്ലാ പഞ്ചായത്ത്: 1 കോടി
കോർപ്പറേഷൻ: 15 ലക്ഷം

 സംഘത്തിൽ

ഡോക്ടർമാർ: 8
നായപിടുത്തക്കാർ: 32