കൊല്ലം: കേന്ദ്ര നയങ്ങളെ ചുവടുപിടിച്ചുള്ള കേരള ബാങ്ക് രൂപീകരണം കേരളത്തിലെ സഹകരണ മേഖലയിൽ സമാനതകളില്ലാത്ത പ്രതിസന്ധിയും പ്രത്യാഘാതവും സ്യഷ്ടിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതിയും സഹകരണ സ്ഥാപനങ്ങളും' എന്ന വിഷയത്തിൽ കൊല്ലൂർവിള സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മിൽമ മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി എം. രാജേഷ്‌കുമാർ, സഹകരണ എംപ്ലോയീസ് ഫ്രണ്ട് ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, സംസ്ഥാന സെക്രട്ടറി ജി. മനോജ് കുമാർ, സഹകരണധാര എഡിറ്റർ എസ്. ഷാജി, ട്രഷറർ ജെ. ബോബൻ, രജിത്കുമാർ, അശോക്, ശ്രീകുമാർ, മധു അനിൽ, സ്മിത, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അൻസർ സ്വാഗതം പറഞ്ഞു.