കൊല്ലം: വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്നും കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നില്ലെന്നും ആരോപിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം അസി. കമ്മിഷണർ ഓഫീസ് പടിക്കൽ ധർണ നടത്തി. സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. മായം കലർന്നതും പഴകിയതുമായ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ തഴുത്തല ദാസ്, ആർ. സുമിത്ര, നസീൻ ബീവി, കുണ്ടറ ഷറഫ്, ശിഹാബ് പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു. ശ്യാം ചന്ദ്രൻ, രാജാ സലിം, മണിയമ്മഅമ്മ, ടെഡി സിൽവസ്റ്റർ, മൺറോത്തുരുത്ത് രഘു, മയ്യനാട് സുനിൽ, ശർമ്മാജി, യു.കെ. അഹമ്മദ്കോയ എന്നിവർ നേതൃത്വം നൽകി.