കൊല്ലം: സാധാരണക്കാർക്കുള്ള കരുതലാണ് രാജീവ് ജി സ്വയം സഹായ സംഘമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. രാജീവ് ജി സ്വയംസഹായ സംഘത്തിന്റെ കൊല്ലൂർവിള മേഖലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അമ്പാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് സർക്കാരുകൾ നിലകൊള്ളുന്നത്. സമാന ചിന്താഗതിക്കാരായ ജനങ്ങളെ ഒരുമിപ്പിച്ച് അവരുടെ പുരോഗതിക്കായ് നിലകൊള്ളുന്ന രാജീവ് ജി സ്വയംസഹായ സംഘം ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. അൻസാർ അസീസ്, അരുൺ രാജ്, എം.എ. ഷുഹാസ്, ബി. അനൂപ് കുമാർ, എ. കമറുദ്ദീൻ, എ.കെ. അഷ്‌റഫ്, മണക്കാട് സലീം, പാലത്തറ രാജീവ്, കടകംപള്ളി മനോജ് തുടങ്ങിയവർ സംസാരിച്ചു. ബൈജു കുട്ടിക്കട, പി.എം. ഷെരീഫ്, വൈ. ഷിഹാബുദ്ദീൻ, എ. കഹാർ, ഷംനാദ്, ഷാ സലീം, അഡ്വ. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.