bjm
ബി.ജെ.എം ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ കാമൻകുളങ്ങര ഗവ. എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങൾ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചു പറമ്പിൽ, സീനിയർ അദ്ധ്യാപിക പുഷ്പ്പാ ജോർജ് എന്നിവർ ചേർന്ന് പ്രിൻസിപ്പൽ ഡോ. വി. അനിൽ പ്രസാദിൽ നിന്ന് ഏറ്റുവാങ്ങുന്നു

ചവറ : ബി.ജെ.എം ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ചവറ കാമൻകുളങ്ങര ഗവ. എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ഗ്രാമീണർക്ക് പുസ്തകങ്ങൾ വായിക്കാനെത്തിക്കുന്ന പടവുകൾ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ 125 പുസ്തകങ്ങൾ നൽകിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചു പറമ്പിൽ, സീനിയർ അദ്ധ്യാപിക പുഷ്പ്പാ ജോർജ് എന്നിവർ ചേർന്ന് പ്രിൻസിപ്പൽ ഡോ. വി. അനിൽ പ്രസാദിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർരായ ഡോ. ജി. ഗോപകുമാർ, ഡോ. ആർ. സുനിൽകുമാർ, ഡോ. ജെ. ഗിരീഷ്, എസ്. ഉല്ലാസ്, അമൽ ജെ. ദേവ്, പാർത്തൻ, ശില്പ എന്നിവർ നേത്വത്വം നൽകി.