 
എഴുകോൺ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കട പൂർണമായും കത്തിനശിച്ചു. എഴുകോൺ വളായിക്കോട് കനാൽ പുറമ്പോക്കിൽ അമ്പലത്തുംകാല അന്നൂർ ബിജു ഭവനിൽ രാധ നടത്തിവന്നിരുന്ന ചായക്കടയാണ് കത്തി നശിച്ചത്. ഒഴിഞ്ഞ പ്രദേശമായിരുന്നതിനാലും കട അടച്ചിരുന്നതിനാലും ആളപായം ഒഴിവായി. അടുത്തടുത്ത് വച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഉപയോഗിച്ചുകൊണ്ടിരുന്ന കുറ്റിയിൽ തീപിടിച്ച ശേഷം അടുത്തിരുന്ന കുറ്റിയിലേക്കും തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. കുണ്ടറ ഫയർ സ്റ്റേഷനിലെ ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്. എഴുകോൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.