society
പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെയും അഡ്വ. കെ. ഗോപിനാഥന്റെ പ്രസിഡന്റ് പദവിയുടെയും കനകജൂബിലി ആഘോഷത്തിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഭദ്രദീപം തെളിക്കുന്നു

ഓച്ചിറ: പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെയും അഡ്വ. കെ. ഗോപിനാഥന്റെ പ്രസിഡന്റ് പദവിയുടെയും കനകജൂബിലി ആഘോഷം കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ചികിത്സാസഹായ വിതരണവും അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. എൻ.എസ്.എസ് ട്രഷറർ എം. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ബി.എസ്. പ്രവീൺദാസ് ബാങ്കിന്റെ സ്ഥാപക അംഗങ്ങളെ ആദരിച്ചു. ജില്ലാ ജഡ്ജി വി. ഉദയകുമാർ അഡ്വ. കെ. ഗോപിനാഥനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, എസ്. രാജേന്ദ്രൻ, പി. അരവിന്ദാക്ഷൻ, പാറയിൽ രാധാകൃഷ്ണൻ, അഡ്വ. എസ്. സജീവ്, പുതുപ്പള്ളി സെയ്ത് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ എ. ശുഭദേവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.ആർ. കുസുമൻ നന്ദിയും പറഞ്ഞു.