ഓച്ചിറ: കരിമീനിന്റെ വിത്തുത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള മാതൃ മത്സ്യങ്ങളുടെ ലഭ്യത കർഷകർക്ക് ഉറപ്പ് വരുത്തുന്നതിനുമായി അഡാക്കിന്റെ നിയന്ത്രണത്തിൽ ആയിരംതെങ്ങ് ഫിഷ് ഫാമിൽ ആരംഭിച്ച കരിമീൻ ബ്രൂഡ് ബാങ്കിന്റെയും വിത്തുത്പാദന യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. കൊവിഡിൽ ജോലി പോയ നിരവധി പേർ മത്സ്യക്കൃഷി മേഖലയിൽ തൊഴിൽ കണ്ടെത്തിയെന്നും മത്സ്യബന്ധനം ആകർഷകമായ തൊഴിൽ മേഖലയായി മാറ്റാൻ ഇടത് സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷ വഹിച്ചു. അഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.ടി. അജിത്കുമാർ, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്തംഗം നിഷ അജയകുമാർ, ഗ്രാമ പഞ്ചായത്തംഗം പ്രേമചന്ദ്രൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, അഡാക് ജോയിന്റ് എക്സിക്യൂട്ടീവ് ജയറക്ടർ എസ്. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.