
കൊല്ലം: രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്ര 22ന് പാറശാലയിൽ സമാപിക്കും. 30ന് ശംഖുംമുഖത്ത് നടക്കുന്ന സമാപന റാലി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഐശ്വര്യ കേരള യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്നും,യു.ഡി.എഫിനെ അനുകരിച്ച് എൽ.ഡി.എഫ് നടത്തുന്ന ജാഥയുടെ പേര് അഴിമതി മുന്നേറ്റ യാത്ര എന്നാക്കുന്നതായിരിക്കും ഉചിതമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.