കൊല്ലം: കേന്ദ്ര സർക്കാരിന്റെ നെയ്ബർഹുഡ് യൂത്ത് പാർലമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കൊല്ലം നെഹ്റു യുവകേന്ദ്രത്തിന്റെയും കുണ്ടറ പൗരവേദിയുടെയും ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ, മഴവെള്ള സംഭരണം എന്നീ വിഷയങ്ങളിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. നാന്തിരിക്കൽ അക്കാഡമി ഹാളിൽ നടന്ന സെമിനാർ നെഹ്റു യുവകേന്ദ്രം ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ പൗരവേദി പ്രസിഡന്റ് വെള്ളിമൺ നെൽസൺ അദ്ധ്യക്ഷത വഹിച്ചു.
റോഡ് സുരക്ഷ എന്ന വിഷയത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. ബിനോജ്, എസ്.യു. അനീഷ് എന്നിവരും മഴവെള്ള സംഭരണം എന്ന വിഷയത്തിൽ മുൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ.വി. രാമാനുജൻ തമ്പിയും ക്ളാസ് നയിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ജാഫി, പൗരവേദി സെക്രട്ടറി കെ.വി. മാത്യു, നെഹ്റു യുവകേന്ദ്രം ചിറ്റുമല ബ്ളോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ബോബൻ തോമസ്, നീലേശ്വരം സദാശിവൻ, വി. അബ്ദുൽ ഖാദർ, കെ.സി. എബ്രഹാം, ആനന്ദബാബു, മണി ചീരങ്കാവിൽ, എ. റഹിംകുട്ടി, പൗരവേദി യൂത്ത് വിംഗ് പ്രസിഡന്റ് ജിനി ജോർജ്, അഡ്വ. ടി.എ. അൽഫോൺസ് തുടങ്ങിയവർ സംസാരിച്ചു.