fish

 മത്സ്യവിത്ത് ഉത്പാദനത്തിൽ ജില്ല സ്വയംപര്യാപ്തതയിലേക്ക്

കൊല്ലം: ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ ഒരുങ്ങി ജില്ല. കുളത്തൂപ്പുഴ നെടുവണ്ണൂർകടവിലെ മത്സ്യവിത്ത് കേന്ദ്രത്തിന്റെ രണ്ടാംഘട്ട പൂർത്തീകരണ ഉദ്ഘാടനവും നൈൽ തിലാപ്പിയ ഹാച്ചറിയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഓൺലൈനായി നിർവഹിച്ചു.
ഫിഷറീസ് വകുപ്പ് മുഖേന ബയോഫ്‌ളോക്ക്, പടുതാക്കുളം എന്നിങ്ങനെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. 1.8 കോടി നൈൽ തിലാപ്പിയ കുഞ്ഞുങ്ങളെ നൂതന സാങ്കേതിക വിദ്യയിലൂടെ ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് നൈൽ തിലാപ്പിയ ഹാച്ചറി. രണ്ട് ഘട്ടങ്ങളായാണ് മത്സ്യവിത്ത് കേന്ദ്രം പൂർത്തീകരിച്ചത്.

മന്ത്രി കെ. രാജു അദ്ധ്യക്ഷനായി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറാ സൈഫുദീൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മൻ, ഫിഷറീസ് ഡയറക്ടർ സി.എ. ലത തുടങ്ങിയവർ പങ്കെടുത്തു.

 മത്സ്യവിത്ത് ഉത്പാദന കേന്ദ്രം

ആദ്യഘട്ടം ചെലഴിച്ചത്: 3.93 കോടി

 നിർമ്മിച്ചത്

നഴ്‌സറി ടാങ്കുകൾ: 12

ടാങ്കുകൾ: 20

ഓഫീസ് കെട്ടിടം

കാർപ്പ് മത്സ്യക്കുഞ്ഞുങ്ങൾ: 35 ലക്ഷം

രണ്ടാം ഘട്ടം ചെലവഴിച്ചത്: 5 കോടി

നഴ്‌സറി കുളങ്ങൾ: 10

ബ്രൂഡ് സ്റ്റോക്ക് കുളങ്ങൾ: 4

 നൈൽ തിലാപ്പിയ ഹാച്ചറി

ധനസഹായം: 12.21 കോടി

 നിർമ്മിച്ചത്

ബയോഫെൻസിംഗ് ഉൾപ്പെടെയുള്ള മൂന്ന് എർത്ത് കുളങ്ങൾ

14 റിയറിംഗ് ടാങ്കുകൾ

ഹാച്ചറി കെട്ടിടം

ജനറേറ്റർ കം ഇ.ടി.പി ഷെഡ്

എഫ്.ആർ.പി ടാങ്കുകൾ

അപ്രോച്ച് റോഡ്

കുഴൽ കിണർ

''

മത്സ്യവിത്ത് ഉത്പാദനത്തിന് ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ വലിയ സംരംഭമാണിത്. സമീപ ജില്ലകളിലെ മത്സ്യ കർഷകർക്കും ഗുണം ചെയ്യും.

കെ. രാജു, മന്ത്രി