 
കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ നിന്ന് മത്സ്യബന്ധന ബോട്ടിലേയ്ക്ക് കയറുന്നതിനിടെ തൊഴിലാളിയെ കായലിൽ വീണ് കാണാതായി. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് അപകടം. എറണാകുളം സ്വദേശിയെയാണ് കാണാതായത്. തുടർന്ന് ചാമക്കടയിൽ നിന്ന് അഗ്നിശമന സേനയെത്തി തെരച്ചിൽ നടത്തിയെങ്കിലും വിഫലമായി. ഇന്നലെ രാവിലെ മുതൽ വൈകും വരെ അഗ്നിശമന സേനയും കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.