കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജന പ്രതിനിധികളെ ആദരിച്ചു. വ്യാപാര ഭവനിൽ ആദരവ് എന്നപേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവരാജൻ യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് സി. എൽ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. രാമചന്ദ്രൻ നായർ, ട്രഷറർ പി.കെ. വിജയകുമാർ, വൈസ് പ്രസിഡന്റ് എം. എം. ഇസ്മയിൽ, എം.എച്ച്. സലീം, ഷൈലജദേവി എന്നിവർ സംസാരിച്ചു.