amirsha-21

തെന്മല: ദേശീയപാതയിൽ ആര്യങ്കാവ് ഇടപ്പാളയം ആനകുത്തി വളവിൽ പിക്ക്അപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചവറ മുക്കിത്തോട് സ്കൂളിന് സമീപം അള്ളംപാട്ടിൽ വടക്കേതിൽ ഷാജഹാന്റെ മകൻ അമീർഷ റോഷനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോകുലിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പാലരുവി സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അമീർഷ. ആര്യങ്കാവ് ഭാഗത്തുനിന്ന് പുനലൂർ ഭാഗത്തേക്ക് വന്ന ബൈക്കിൽ തമിഴ്നാട്ടിലേക്ക് പോയ പിക്കപ്പ് ഇടിക്കുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: റംല. സഹോദരി: അഖില. മാതാപിതാക്കൾ വിദേശത്താണ്.