anu-31

കരുനാഗപ്പള്ളി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കോഴിക്കോട് സുനാമി ടൗൺഷിപ്പിൽ അഭിനവ് നിവാസിൽ മത്സ്യത്തൊഴിലാളിയായ അനുദാസാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിന് പടിഞ്ഞാറായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനുവിനെ ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് കല്ലേലിഭാഗത്തെ കുടുംബ വീടായ കണ്ണങ്കര കിഴക്കതിൽ നടക്കും. ഭാര്യ: സന്ധ്യ. മക്കൾ: അഭിനവ്, അഭിദേവ്.