gold-merchants
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഇ. അബ്ദുൽ റസാക്ക് രാജധാനി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഇ. അബ്ദുൽ റസാക്ക് രാജധാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലീഗൽ സെൽ ചെയർമാൻ അഡ്വ. കെ.എ. ദിൽഷാദ് മുഖ്യപ്രഭാഷണം നടത്തി. ടി. മിഥിലാജ് ഹാരിസ്, എബി ജോസഫ് ഷാജഹാൻ, വിജയചന്ദ്രൻ, എസ്. ജനാർദ്ദനൻ, എസ്. നാഗരാജൻ, കെ. ശങ്കർ, ജി. സ്വാമിനാഥൻ, ദീപു ശരവണൻ തുടങ്ങിയവർ സംസാരിച്ചു. എസ്. ജനാർദ്ദനനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്. രാമാനുജൻ സ്വാഗതവും സുഭാഷ് പാറയ്ക്കൽ നന്ദിയും പറഞ്ഞു.