c
വെളിയം പാലക്കോട്ട് എൽ.പി സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനം നാട മുറിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജയശ്രീ വാസുദേവൻപിള്ള നിർവഹിക്കുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് സമീപം

ഓടനാവട്ടം: വെളിയം പഞ്ചായത്തിലെ പാലക്കോട് എൽ.പി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഓൺലൈനായി പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 72 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടം. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജയശ്രീ വാസുദേവൻ പിള്ള മുഖ്യാതിഥിയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭാസ ചെയർപേഴ്സൺ സജിനി ഭദ്രൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ജി. തോമസ്, പഞ്ചായത്ത് അംഗങ്ങളായ എം.ബി. പ്രകാശ്, ജയാ രഘുനാഥ്, ബി.ജി. അജിത്, ഗീതാകുമാരി, വി.പി. ശ്രീലത, കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ്‌ ആർ. സന്തോഷ്‌, ഹെഡ്മിസ്ട്രസ് ഗീത എന്നിവർ സംസാരിച്ചു.