swami

കൊല്ലം: പെരുമ്പുഴ ശങ്കരാചാര്യ മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരിക്ക് നേരെയുള്ള വധഭീഷണിയിൽ ആചാര്യ സഭ സംസ്ഥാന- ജില്ലാ കമ്മിറ്റികൾ പ്രതിഷേധിച്ചു.
ജാതി ചിന്തകൾക്ക് അതീതമായി സാധാരണക്കാരെ സഹായിക്കാനും ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനുമാണ് സ്വാമി ശ്രമിക്കുന്നത്. ഇതിൽ വിളറിപൂണ്ടവരും നക്‌സലൈറ്റ് പ്രസ്ഥാനങ്ങളിലെ ചിലരുമാണ് ഭീഷണിക്ക് പിന്നിലെന്ന് യോഗം വിലയിരുത്തി.

ഇത്തരം ശ്രമങ്ങളെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നേരിടും. ജീവൻ വെടിയേണ്ടിവന്നാലും ആചാര്യസഭ രാജ്യവ്യാപകമായി സ്വമിയെ സംരക്ഷിക്കുമെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
ആചാര്യസഭ ജില്ലാ പ്രസിഡന്റ് ജി. ശിവപ്രസാദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സുനീഷ്, വൈസ് ചെയർമാൻ പി.സി. വിജയൻ, ജില്ലയിലെ സംഘടനാ ജനറൽ സെക്രട്ടറി ജി. സുധീർ ബാബു, ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് സൗഗന്ധികം, ട്രഷറർ സുനിത്ത് ദാസ്, വൈസ് പ്രസിഡന്റുമാരായ മുഖത്തല ശിവപ്രസാദ്, അഭിലാഷ്.ഡി. ആനന്ദ് എന്നിവർ സംസാരിച്ചു.

 സ്വാമിയുടെ സുരക്ഷ വർദ്ധിപ്പിക്കണം

വധഭീഷണിയുടെ സാഹചര്യത്തിൽ സ്വാമിക്ക് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ​​- സംസ്ഥാന സർക്കാരുകളോട് ആചാര്യസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെരുമ്പുഴ ശങ്കരാചാര്യമഠത്തിൽ കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നും സ്വാമിയുടെ സഞ്ചാര വേളയിൽ ആയുധധാരികളായ പൊലീസുകരുടെ സാന്നിദ്ധ്യം വേണമെന്നും യോഗം ആവശ്യപ്പെട്ടു.