photo
ആംബുലൻസിന്റെ സമീപത്തെത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ശാന്തകുമാരിയുടെ അപേക്ഷ പരിശോധിച്ച് ധനസഹായം അനുവദിക്കുന്നു

കരുനാഗപ്പള്ളി: അഞ്ച് വർഷമായി തളർന്ന് കിടക്കുന്ന വയോധികയ്ക്ക് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം തുണയായി. ഇന്നലെ ലോർഡ്സ് സ്കൂളിൽ സംഘടിപ്പിച്ച അദാലത്തിലാണ് പടനായർക്കുളങ്ങര വടക്ക് വിനീഷ് ഭവനത്തിൽ ശാന്തകുമാരിക്ക് (78) ചികിത്സാസഹായം ലഭിച്ചത്. കരുനാഗപ്പള്ളി ഡിവിഷൻ കൗൺസിലർ റെജി ഫോട്ടോ പാർക്ക് അംബുലൻസ് വാനിൽ കിടത്തിയാണ് അദാലത്തിന്റെ വേദിയിലേക്ക് ശാന്തകുമാരിയെ എത്തിച്ചത്. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, ആർ. രാമചന്ദ്രൻ എം.എൽ.എ എന്നിവർ ആംബുലൻസിന് സമീപത്തെത്തി ശാന്തകുമാരിയുടെ അപേക്ഷ പരിശോധിച്ച് 25000 രൂപ ധനസഹായം അനുവദിച്ചു.