കൊല്ലം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ നേതൃക്യാമ്പ്. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ജെർമിയാസ്, സൂരജ് രവി എന്നിവർ ആശംസകൾ നേർന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ പിൻവതിൽ നിയമനവും സംവരണം അട്ടിമറിയും എന്ന വിഷയവും മുൻ എം.എൽ.എ ജി. പ്രതാപവർമ്മ തമ്പാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ ധ്വംസനം എന്ന വിഷയവും അവതരിപ്പിച്ച് ക്ലാസെടുത്തു.
കെ.പി.സി.സി നിർവാഹ സമിതി അംഗങ്ങളായ കോയിവിള രാമചന്ദ്രൻ, നെടുങ്ങോലം രഘു, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, അഡ്വ. എറ്റിൽബർട്ട് എമർസൺ, നജീം പുത്തൻകട, ദമീം മുട്ടക്കാവ്, സുമ സുനിൽകുമാർ, ബൈജു പുരുഷോത്തമൻ, നെപ്പോളിയൻ, കെ.ജെ. യേശുദാസ്, ചിത്രസേനൻ, ശിവാനന്ദൻ, കാട്ടിൽ ബാബു, ശരത്ചന്ദ്രൻ, അബ്ദുൾ റഷീദ്, എ.കെ. സാദിക്, പ്രസന്നൻ പൂയപ്പള്ളി, സി.ആർ. രാജേഷ്, പ്രദീപ് കുമാർ, നാസറുദ്ദീൻ, ക്യു.എൻ. ആദർശ് ഖന്ന, ഷിജു പടിഞ്ഞാറ്റിൻകര, സാജൻ വൈശാഖം, രാജീവ് എന്നിവർ സംസാരിച്ചു.
പിൻവാതിൽ പിന്നാക്കക്കാരെ തകർക്കും
പിൻവാതിൽ നിയമനങ്ങൾ പിന്നാക്ക സമുദായങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുമെന്ന് മെമ്പർഷിപ്പ് വിതരണം ചെയ്ത് കൊണ്ട് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ പറഞ്ഞു. പി.എസ്.സി വഴി നിയമനങ്ങൾ നടക്കുമ്പോൾ സംവരണം കൃത്യമായി പാലിക്കപ്പെടും. ഇഷ്ടക്കാരെ പിൻവാതിലുകളിലൂടെ നിയമിക്കുമ്പോൾ സംവരണം പാലിക്കപ്പെടില്ല. ഇപ്പോഴത്തെ സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.