photo
അയത്തിൽ തക്കപ്പൻ അനുസ്മരണം ഡി.ചിജംബരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ തങ്കപ്പൻ അനുസ്മരണവും വാർഷിക സമ്മേളനവും നടത്തി. അനുസ്മണ സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി. ചിദംബരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണപിള്ള, വനിതാഫോറം സംസ്ഥാന സെക്രട്ടറി എ. നസീംബീവി, സംസ്ഥാന കമ്മിറ്റിയംഗം ജി.സുന്ദരേശൻ, സംസ്ഥാന ഒാഡിറ്റർ കെ. ഷാജഹാൻ, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, ആർ. വിജയൻ, ജെ. വിശ്വംഭരൻ, എച്ച്. മാരിയത്ത്, ശ്രീകുമാർ ഇടവരമ്പിൽ, പി. സോമരാജൻ, ഡി. തോമസ്, എച്ച്. സൈനുലാബ്ദീൻ, ആർ. രാജശേഖരൻപിള്ള, ആർ.എം. ശിവപ്രസാദ്, കെ.എൻ. സതി എന്നിവർ പ്രസംഗിച്ചു. എ.എ. റഷീദ് (പ്രസിഡന്റ്), ആർ. വിജയൻ (സെക്രട്ടറി), കെ. നകുലൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.