കൊല്ലം: ഭിന്നശേഷിക്കാരായ ലതയെയും(40) സംഗീതയെയും (45) ചേർത്തുപിടിച്ച് പന്മന പാലൂർ കിഴക്കതിൽ രാജമ്മ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്തിലേക്കെത്തിയത് പ്രതീക്ഷയോടെയാണ്. കൊവിഡ് കാലത്ത് അച്ചന്റെ നിത്യവരുമാനം തികയാതെ വന്നപ്പോൾ അദാലത്തിൽ ആശ്വാസം തേടിയെത്തുകയായിരുന്നു അമ്മ രാജമ്മ.
ലതയുടെയും സംഗീതയുടെയും അവസ്ഥ ക്ഷമയോടെ കേട്ട മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ ഇരുവർക്കും അടിയന്തര ധനസഹായമായി 50,000 രൂപ അനുവദിച്ചു. കരുതലായ സർക്കാരിന് നന്ദി പറഞ്ഞാണ് രാജമ്മ മടങ്ങിയത്.