കരുനാഗപ്പള്ളി: കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസനയം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ. കരൺരാജ് അദ്ധ്യക്ഷത വഹിച്ചു. എം.ഡി. അജ്മൽ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തു പി.എസ്., ആർ. ശരവണൻ, ശ്രീക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഒാഫീസിന് മുന്നിൽ സമാപിച്ചു. പ്രകടനത്തിന് എസ്. കാർത്തിക്, ആരോമൽ കുഞ്ഞുമോൻ, അഖിൽ എ. കുമാർ, അശ്വിൻ വി. രാജ്, ഗൗതം കൃഷ്ണ, ജിബിൻ, എസ്. സഹദ് എന്നിവർ നേതൃത്വം നൽകി.