ncp-kollam

കൊല്ലം: യു.ഡി.എഫിൽ ചേക്കേറിയതോടെ പോറ്റിവളർത്തിയ എൻ.സി.പിയോടും വളരാൻ സഹായിച്ച എൽ.ഡി.എഫിനോടും പാലായിലെ വോട്ടർമാരോടും മാണി.സി.കാപ്പൻ കാട്ടിയ ചതിയും അനീതിയും മാപ്പർഹിക്കാത്ത കുറ്റമാണെന്ന് എൻ.സി.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
രാഷ്ട്രീയ വഞ്ചന കാട്ടിയ കാപ്പൻ ജനാധിപത്യത്തിലെ യൂദാസായി മുദ്രകുത്തപ്പെടുമെന്നും കമ്മിറ്റി വിലയിരുത്തി. റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചുറ്റി പ്രകടനമായെത്തി കാപ്പന്റെ കോലം കത്തിച്ചു. സംസ്ഥാന എക്സി. അംഗം ജി. പദ്മാകാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ആർ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എസ്. പ്രദീപ് കുമാർ, ന്യൂനപക്ഷ വിഭാഗം സംസ്ഥാന പ്രസിഡന്റ് കുണ്ടറ പ്രതാപൻ, മെക്കോൺ രാജു, കബീർഷ, കിളികൊല്ലൂർ ശിവപ്രസാദ്, പുൽത്തോട്ടം ശിവൻ കുട്ടി, വാളത്തുംഗൽ രാജൻ, ചെന്നലിൽ ഗോപകുമാർ, സുജിത്ത്, രാജൻ, ഷാനവാസ്, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.