b
എസ്.എൻ.ഡി.പി യോഗം വേങ്ങൂർ -ചെറുവയ്ക്കൽ ശാഖാ വാർഷിക യോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് സമീപം

കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം 3912-ാം നമ്പർ വേങ്ങൂർ - ചെറുവയ്ക്കൽ ശാഖയിൽ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ പ്രസിഡന്റ് ജി. ജയലാൽ, വൈസ് പ്രസിഡന്റ് ബാബുരാജ്, സെക്രട്ടറി സുദർശനൻ, യൂണിയൻ കമ്മിറ്റി അംഗം അമ്പിളിദാസൻ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.