khetram
കേരള ക്ഷേത്ര വാദ്യകലാ അക്കാഡമി കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചികിത്സാ സഹായ വിതരണം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: കേരള ക്ഷേത്ര വാദ്യകലാ അക്കാഡമി കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചികിത്സാ സഹായ വിതരണം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് വരവിള ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉപസമിതി കൺവീനർ കൃഷ്ണകൃപ രാധാകൃഷ്ണനിൽ നിന്ന് രക്ഷാധികാരി ക്ലാപ്പന ചന്ദ്രൻ തുക ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, ശ്രീരാജ് ചങ്ങൻകുളങ്ങര, സജി പ്രയാർ, വരവിള സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സജി ഗുരുമന്ദിരം സ്വാഗതവും ജോയിന്റ് സെക്രട്ടറി ചങ്ങൻകുളങ്ങര രാജൻ നന്ദിയും പറഞ്ഞു.