 
ഓച്ചിറ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാൾ പറഞ്ഞു. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ, ജി. രതികുമാർ, കെ.ജി. രവി, നീലികുളം സദാനന്ദൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, മണ്ഡലം പ്രസിഡന്റുമാരായ ബി.എസ്. വിനോദ് ,എൻ. കൃഷ്ണകുമാർ, അശോകൻ കുറുങ്ങപ്പള്ളി, കെ.എം. നൗഷാദ്, അഡ്വ. സജിൻ ബാബു തുടങ്ങിയവർ സംസാരിച്ചു.