 
കൊല്ലം: ജീവിതത്തിൽ പരാജയങ്ങളെയും സധൈര്യം നേരിട്ട് മുമ്പോട്ട് പോയാൽ മാത്രമേ വിജയം ഉറപ്പിക്കുവാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് പി. സോമരജൻ പറഞ്ഞു. കൊല്ലൂർവിള ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ നഗർ കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗർ പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷംസുദ്ദീൻ, ഗോപൻ ആദിക്കാട്, എസ്. ഷിയാസ്, എം. ചെന്താര തുടങ്ങിയവർ സംസാരിച്ചു.