 
കൊല്ലം: പ്രമുഖ കോൺട്രാക്ടറും ശാന്തിഗിരി ആശ്രമം ഭക്തനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ജഗന്നാഥൻ അനുസ്മരണ സമ്മേളനം ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായി നിൽക്കാനും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ആദരവ് പിടിച്ചുപറ്റാനും കഴിഞ്ഞ അപൂർവം പേരിൽ ഒരാളാണ് ജഗന്നാഥനെന്ന് സ്വാമി പറഞ്ഞു. സ്വാമി സായൂജ്യനാഥ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, കൊട്ടാരക്കര ആശ്രമം മുഖ്യകാര്യദർശി ആദിത്യ ജ്ഞാനതപസ്വിനി, രേണുരൂപ ജ്ഞാനതപസ്വിനി തുടങ്ങിയവർ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് കോ ഒാഡിനേറ്റർ കെ. ബിജു, അഡ്വൈസറി ബോർഡ് മെമ്പർ കെ. രമണൻ, മെഡിക്കൽ അഡ്വൈസർ ഡോ. വിശ്വംഭരൻ, വി.എസ്.എൻ.കെ കൺവീനർ സന്തോഷ് ബാബു, മാതൃമണ്ഡലം പി.ആർ.ഒ ഡോ. ശ്രീകുമാരി സെൻ, കേരളകൗമുദി ലേഖകൻ ശ്രീകുമാർ കോട്ടാത്തല തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി. വി.എസ്.എൻ.കെ ജനറൽ കൺവീനർ നടരാജൻ നന്ദി പറഞ്ഞു.