പുനലൂർ: ജനങ്ങൾക്കായി വൈകല്യത്തെ അതിജീവിക്കുന്ന പ്രവർത്തനം കാഴ്ച്ചവച്ച് പഞ്ചായത്തംഗം ശ്രദ്ധേയനാകുന്നു. തെന്മല പഞ്ചായത്തിലെ ചാലിയക്കര വാർഡ് അംഗവും എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖാ പ്രസിഡന്റുമായ ജി. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സമാന്തര പാത നിർമ്മിച്ചത്.
അമ്പിക്കോണത്ത് നിന്ന് അഞ്ചേക്കർ വഴി വിളക്കുമരത്തേയ്ക്ക് എളുപ്പത്തിലെത്താനുള്ള പാതയാണ് നിർമ്മിച്ചത്. സമീപവാസികളും റോഡ് നിർമ്മാണത്തിൽ പങ്കാളികളായി. പ്രദേശവാസികളായ അൻപതോളം കുടുംബങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തെ തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ സമാന്തര പാത നിർമ്മിച്ചത്. സമീപവാസികളായ ആറ് കുടുംബങ്ങൾ സൗജ്യമായി ഭൂമി നൽകിയതിലൂടെയാണ് പുതിയ വഴി നിർമ്മിച്ചത്. മുൻ പഞ്ചായത്ത് അംഗം കെ. സുരേന്ദ്രൻ, ബിജാക്കോ, സിജു തുടങ്ങിയവർ നേതൃത്വം നൽകി.