bhargavapanikar-kn-89

പുനലൂർ: കരുനാഗപ്പള്ളി തേവലക്കര കോയിവിള ഭരണിക്കാവ് ജ്യോതി ഭവനിൽ കെ.എൻ. ഭാർഗവ പണിക്കർ (89, റിട്ട. പരീക്ഷ ഭവൻ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പി.എൻ. ശാന്തമ്മ. മക്കൾ: ലക്ഷ്മി ഭായി (ഗവ. ആയുർവേദ ഡിസ്പെൻസറി വടക്കേവിള), പാർവതി ഭായി, ജ്യോതി ലക്ഷ്മി. മരുമക്കൾ: മണിലാൽ, വി.എസ്. പ്രസാദ്, എസ്. ബിജു (സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി). പുനലൂർ നേതാജി നഗർ ലക്ഷ്മി വിഹാറിൽ മകൾ ജ്യോതി ലക്ഷ്മിക്കൊപ്പം താമസിച്ചുവന്ന പരേതന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിന് നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.