പാരിപ്പള്ളി: യു.ഡി.എഫ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി പാരിപ്പള്ളിയിൽ വിളബരജാഥ സംഘടിപ്പിച്ചു. കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അനിൽ കുളമട അദ്ധ്യക്ഷത വഹിച്ചു. രാജൻ കുറുപ്പ്, അഡ്വ. സിമ്മിലാൽ, എം.എ. സത്താർ, അനിൽ മണലുവിള, ബിജു കണ്ണങ്കര, പാരിപ്പള്ളി വിനോദ്, ശാന്തികുമാർ, ബിനു വിജയൻ തുടങ്ങിയവർ നേതൃത്യം നൽകി.