ചവറ: കാമൻകുളങ്ങര എൽ.പി.എസിലെ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലതിക രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം വി.ജി. രാജീവ്. ഡോ. സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.