തഴവ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ ഉൾക്കൊള്ളുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രാദേശിക കാൽനട പ്രചാരണ ജാഥ നടത്തി. ജാഥാ ക്യാപ്ടൻ സി.എസ്. ശ്രീകുമാർ, വൈസ് ക്യാപ്ടൻ എം.എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജാഥയിൽ എൻ.ജി.ഒ യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി കെ. അനന്തകുമാർ, എസ്. അനന്തൻ പിള്ള, മനോജ്, പത്മദാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് വവ്വാക്കാവിൽ ചേർന്ന സമാപന യോഗം സംഘാടക സമിതി രക്ഷാധികാരി പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, വൈസ് പ്രസിഡന്റ് എ. നാസർ, ഗ്രാമ പഞ്ചായത്ത് അംഗം രാജി ഗോപൻ, സുഗതൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.