 
തെന്മല : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വന്നവർക്ക് അംഗത്വം വിതരണം ചെയ്യുന്ന ചടങ്ങ് മുൻ എം. പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചെറുതന്നൂർ വാർഡ് കമ്മിറ്റി പ്രസിഡന്റ് വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പുനലൂർ മധു, കെ.പി.സി.സി നിർവാഹകസമിതി അംഗം എസ്. താജുദ്ദീൻ, തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജു ബുഖാരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ, മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ, മണ്ഡലം പ്രസിഡന്റുമാരായ എ.ടി. ഫിലിപ്പ്, ഷിബു കൈമണ്ണിൽ, ഇടമൺ മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് തോമസ്, രാജശേഖരൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളായ ഷീബ, സോജാ സനൽ, ചന്ദ്രിക, ഗിരീഷ് കുമാർ, യൂത്ത് കോൺഗ്രസ് നേതാവ് ടോജോ ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.