waterauthority
അഴീക്കലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസിന്റെ നേതൃത്വതിൽ വാട്ടൽ അതിറിറ്റി അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിക്കുന്നു

ഓച്ചിറ: അഴീക്കൽ ഗ്രാമ പഞ്ചായത്തിലെ ആലപ്പാട് ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജലസേചനവകുപ്പ് ഓച്ചിറ അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്,​ വൈസ് പ്രസിഡന്റ് ടി. ഷൈമ, അഴീക്കൽ മൂന്നാം വാർഡ് മെമ്പർ സി. ബേബി, രണ്ടാം വാർഡ് മെമ്പർ വാലേൽ പ്രേമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാട്ടത്തിൽ ക്ഷേത്രം മുതൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ വിഷയം പരിഹരിക്കാൻ സാധിക്കുമെന്ന് സമരക്കാർ പറഞ്ഞു.