photo
കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെയും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്‌സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പെട്രോൾ - ഡീസൽ, പാചകതകവാത വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെയും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്‌സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ കൂട്ടധർണ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറും ജില്ലാ പ്രസിഡന്റുമായ തട്ടാരേത്ത് രവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി. രവി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, കണ്ടത്തിൽ ശിവരാജൻ, സി.ആർ. സുരേഷ്, ജില്ലാ ഭാരവാഹികളായ സിയോൺ ഷിഹാബ്, റോസ് ആനന്ദ്, ശിശുപാലൻ, സാംസൺ നൊറോണ, മാമൂലയിൽ സേതുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.