 
കൊല്ലം: സെവൻ കേരള ബറ്റാലിയൻ, എൻ.സി.സി കൊല്ലം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ പോളിടെക്നിക് കോളേജ്, കൊട്ടിയം എം.എം എൻ.എസ്.എസ് കോളേജ്, ചാത്തന്നൂർ എസ്.എൻ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്ഥാന തല ഉപന്യാസ മത്സര വിജയികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റുകളും കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്കിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ വി. ശ്രീകൃഷ്ണ വിതരണം ചെയ്തു. പ്രിൻസിപ്പൽ വി. അജിത്ത് അദ്ധ്യക്ഷനായി. എ.എൻ.ഒമാരായ ക്യാപ്ടൻ സനിൽകുമാർ, ക്യാപ്ടൻ സുബാഷ് ചന്ദ്രൻ, ലഫ്ടനന്റ് ശ്യാം കൃഷ്ണൻ, സുബൈദാർ മേജർ ഗോപിചന്ദ് എന്നിവർ പങ്കെടുത്തു.
17 വരെ പകൽ നടക്കുന്ന കേഡർ ക്യാമ്പിൽ എൻ.സി.സി ബി സർട്ടിഫിക്കറ്റിനുള്ള ഡ്രിൽ, മാപ്പ് റീഡിംഗ്, ഫീൽഡ് ക്രാഫ്ട്, ബാറ്റിൽ ക്രാഫ്ട് തുടങ്ങിയവയിൽ പരിശീലനം നൽകും.